കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടതായി ഗവേഷക വിദ്യാര്‍ഥിയുടെ പരാതി

കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ച്‌ ഗവേഷക വിദ്യാര്‍ഥി പോലീസില്‍ പരാതി നല്‍കി.

ഡീന്‍ ഡോ.സി എന്‍ വിജയകുമാരിക്കെതിരെ വിദ്യാര്‍ഥി വിപിന്‍ വിജയനാണ് പരാതി നല്‍കിയത്.

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഇത്തരത്തിലുള്ള അധിക്ഷേപം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം വിവേചനത്തിനെതിരെ സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *