ആരാധകര്‍ക്ക് നിരാശ ; മെസിയും സംഘവും കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച്‌ സ്‌പോണ്‍സര്‍

അർജന്റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച്‌ സ്‌പോണ്‍സർ. ആന്റോ അഗസ്റ്റിൻ.

അംഗോളയില്‍ മാത്രം കളിക്കുമെന്ന അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ (എ.എഫ്.എ.) പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സ്ഥിരീകരണം.

കേരളത്തെ പഴിച്ചുകൊണ്ട് എ.എഫ്.എ ഭാരവാഹികള്‍ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ട്. കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എ.എഫ്.എ ഭാരവാഹികളെ ഉദ്ധരിച്ച്‌ അർജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കൊച്ചിയില്‍ വേണ്ട ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

നവംബർ 17ന് അർജന്റീന കൊച്ചിയില്‍ കളിക്കുമെന്നായിരുന്നു കേരള സർക്കാരും സ്പോണ്‍സറും നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, അടുത്ത മാർച്ചില്‍ ലയണല്‍ മെസിയടങ്ങിയ ടീം എത്തുമെന്നാണ് സ്പോണ്‍സർ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *