ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റില്‍ അന്വേഷണം പ്രഖ്യാപിച്ചു.
വിഷയത്തില്‍ ദില്ലി സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
മ്യാൻമറിലെ ഗ്രാമീണര്‍ക്ക് പണം നല്കി വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ശസ്ത്രക്രിയകള്‍ നടന്നത് അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് . ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.