‘മുണ്ടുടുത്ത് ആദ്യമായാണ് ഒരു പൊതുവേദിയില്‍ വരുന്നത്. അതിന്റെ ടെൻഷനുണ്ട്’- ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ അവസ്ഥ പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരി പടർന്നു.
ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം മുണ്ട് മുറുക്കിയുടുക്കാനുള്ള ‘വെല്‍ക്രോ’ ബെല്‍റ്റാണെന്ന് ഇന്നാണ് അറിഞ്ഞതെന്നും ബേസില്‍ തമാശ പങ്കിട്ടു.
പഠനവും ടെക്നോപാർക്കിലെ ജോലിയുമായി കുറേ വർഷങ്ങള്‍ ചെലവഴിച്ച സ്ഥലമാണ് തിരുവനന്തപുരം. അന്ന് നിയമസഭയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച തന്നെ പോലീസ് ഓടിച്ചുവിട്ടിട്ടുണ്ട്. ഇന്ന് അതേ നിയമസഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസ്സദ്യ കഴിക്കാൻ കഴിഞ്ഞു. കൂടാതെ പോലീസ് അകമ്ബടിയോടെ സർക്കാർ വാഹനത്തില്‍ ഇവിടെ വന്നിറങ്ങാനുമായി. ഇതൊക്കെ കണ്ട് പകച്ചുനില്‍ക്കുകയാണ് താൻ- ബേസില്‍ പറഞ്ഞു.