രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി.
കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും രാഹുലില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്. എന്നാല്‍, പൊതുമധ്യത്തില്‍ രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്നാണ് നേതാക്കള്‍ പറയുന്നത്.