ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്. പതിനേഴ് ദിവസത്തെ പരിശ്രമത്തിനുശേഷം സില്‍ക്യാര ടണല്‍ തുരന്നു.
ഡ്രില്ലിംഗ് വഴി ദൗത്യസംഘം തൊഴിലാളികള്‍ക്ക് തൊട്ടരികിലെത്തി. നാല് തൊഴിലാളികളെ പുറത്തെത്തിച്ചു.
എസ് ഡി ആര് എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. 41 പേരാണ് ടണലില്‍ കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാന്‍ 49 ആംബുലന്‍സുകള്‍ പുറത്ത് കാത്ത് നിന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.