പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ജോർജ് പി.അബ്രഹാമിനെ ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്ബാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഞായറാഴ്ച രാത്രി ഏറെ വൈകി മൃതദേഹം കണ്ടെത്തിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്കരോഗ വിഭാഗം സീനിയർ സർജനാണ് ജോർജ്.പി.എബ്രഹാം.
ഞായറാഴ്ച വൈകീട്ട് സഹോദരനൊപ്പമാണ് ജോർജ് നെടുമ്ബാശേരിയിലെ തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ എത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ച് അദ്ദേഹം ഫാമില്‍ തന്നെ തങ്ങുകയായിരുന്നു. മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഡോക്ടറെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു എന്നാണ് സൂചന