‘ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍ ; എംവി ഗോവിന്ദന്‍

വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍.

അത് മഹത്തരമാണെന്നും പറയുന്നതാണ് ആര്‍ഷഭാരത സംസ്‌കാരം. എന്നിട്ട് അതിന് കൊടുക്കുന്ന പേര് സതാനന ധര്‍മം ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അത് ബ്രാഹ്‌മണര്‍ക്ക് ബ്രാഹ്‌മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെ പറ്റിയല്ല’. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്.

പട്ടികളെ പോലെ പാവപ്പെട്ടവരെ തല്ലികൊല്ലാന്‍ അവകാശമുണ്ടായ കാലം, നിഴലുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാല്‍ പോലും അയിത്തം. ബ്രാഹ്‌മണര്‍ പോയ വഴിയിലൂടെ പോകാന്‍ പാവപ്പെട്ടവര്‍ തീണ്ടല്‍ക്കാര്‍ ശബ്ദമുണ്ടാക്കി പോകേണ്ടിയിരുന്ന കാലം. വിവാഹം കഴിഞ്ഞാല്‍ ആദ്യദിവസം യജമാനന്റെ വീട്ടിലേക്ക് വധുവിലേക്ക് കൊണ്ടുപോണം. ഈ ബ്രാഹ്‌മണ്യത്തിന്റെ ധര്‍മത്തെയാണ് നിങ്ങള്‍ സനാതനം എന്നുപറഞ്ഞത്. ആ ധര്‍മം ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരായി ഉളളതാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആ സനാതന ധര്‍മം ഇവിടുത്തെ പാവപ്പെട്ട മനുഷ്യരുടെതല്ല. ബ്രാഹ്‌മണ മേധാവിത്വത്തിന്റെതാണ്. അടിച്ചമര്‍ത്തലിന്റെതാണ്. ഇതിനെതിരെ പൊരുതിയ പ്രസ്ഥാനത്തിന്റെ കലവറയാണ് കേരളം. ഫ്യൂഡല്‍ സമൂഹത്തെ വലിച്ചെറിഞ്ഞ ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം ഈ കേരളം മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *