സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി ; മാസം 10,000 നല്‍കുന്ന സിഎം റിസര്‍ച്ച്‌ സ്‌കോളര്‍ഷിപ്പ് പദ്ധതി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി 402 കോടി രൂപ നീക്കിവെച്ചെന്ന് ധനമന്ത്രി. സിഎം റിസര്‍ച്ച്‌ സ്‌കോളര്‍ഷിപ്പും പുതിയതായി അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു.

സൗജന്യ യൂണിഫോമിന് 150 കോടിയും വകയിരുത്തി.

സമഗ്രശിക്ഷ അഭിയാന് 20.5 കോടി രൂപയും നീക്കിവെച്ചതായും പറഞ്ഞു. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം നല്‍കുന്നതാണ് പദ്ധതിയാണ് സിഎം റിസര്‍ച്ച്‌ സ്‌കോളര്‍ഷിപ്പ് പദ്ധതി.

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, യുഎസ്‌എസ് സ്‌കോളര്‍ഷിപ്പ് കുടിശ്ശികകള്‍ തീര്‍ത്തതായും ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 30 കോടി വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *