പാലക്കാട് ജലചൂഷണത്തിന് പിന്നില്‍ വൻ അഴിമതിയെന്ന് ആവര്‍ത്തിച്ച്‌ രമേശ് ചെന്നിത്തല :ഒയാസിസ് കമ്ബിനിയുമായി ചര്‍ച്ച നടത്തിയോയെന്ന് മന്ത്രി വ്യക്തമാക്കണം

ഒയാസിസ് കമ്ബനിയുമായി മന്ത്രി എം.ബി രാജേഷ് ഡിസ്റ്റ്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കണ്ണൂർ ഡി.സി.സി ഓഫീസില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറോളം കമ്ബിനികള്‍ക്ക് ആരുമറിയാതെ ഡിസ്റ്റലറി തുടങ്ങാൻ അനുമതി നല്‍കിയതില്‍ വൻ അഴിമതിയുണ്ട്.എലപ്പുള്ളിയില്‍ പഞ്ചായത്ത് അധികൃതർ ഈ കാര്യം അറിഞ്ഞിട്ടില്ല. അവിടുത്തെ എം.പി യും എം.എല്‍.എ യും അറിഞ്ഞിട്ടില്ല.

ഭൂമി വിണ്ടുകീറി കുടിവെള്ളം കിട്ടാത്ത പ്രദേശത്താണ് ബ്രുവറി തുടങ്ങുന്നത്. മദ്യമോ വേണ്ടത് കുടിവെള്ളമാണോ വേണ്ടതെന്ന ചോദ്യമാണ് ഇവിടെ നിന്നുംഉയരുന്നത്. ഈ പദ്ധതികള്‍ ജനങ്ങളുടെ താല്‍പര്യത്തിനെതിരാണ്. ഇതിനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയിട്ടുണ്ട് പ്ളാച്ചിമടയില്‍ കോളയ്ക്കെതിരെ സമരം നടത്തിയത് സി.പി.ഐയാണ് അവർ കുടിവെള്ള ചുഷണത്തിനെതിരെ രംഗത്തു വരുമെന്നാണ് കരുതുന്നത്. ബ്രൂവറി ഇടപാടില്‍ അഴിമതിയുണ്ട്. മുൻഡി. വൈ. എഫ്. ഐ നേതാവായ മന്ത്രി എം.ബി രാജേഷ് ഇതിനൊക്കെ കൂട്ടുനില്‍ക്കാൻ പാടില്ലായിരുന്നു.മന്ത്രിക്ക് എന്തോപ്രത്യേക താല്‍പര്യം ഇതിലുണ്ട്. 2018ല്‍ ഒഴിവാക്കിയ ഒയാസിസ് കമ്ബിനിയെ വീണ്ടും ക്ഷണിച്ചു വരുത്തിയത് ടെൻഡർ വിളിക്കാതെയാണ്.

സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റലറസിന് ഒരു ലക്ഷം ലിറ്റർ വെള്ളം അനുവദിക്കാത്തവരാണ് അഞ്ച് ലക്ഷം ലിറ്റർ വെള്ളമെടുക്കാൻ സ്വകാര്യ ഡിസ്റ്റലറിക്ക് അനുമതി നല്‍കിയത്. മഴനിഴല്‍ പ്രദേശമായ ഇവിടെ ജനങ്ങള്‍ക്ക് കുടിക്കാൻ പോലും വെള്ളം കിട്ടുന്നില്ല. മലമ്ബുഴ ഡാമില്‍ നിന്നും ഡിസ്റ്റലറിക്ക് ആവശ്യമായ വെള്ളമെടുക്കുമെന്നാണ് പറയുന്നത്. ഇതു നടക്കാൻ പോകുന്നില്ല. കാർഷിക ഇതര ആവശ്യങ്ങള്‍ക്കായി ഡാമില്‍ നിന്നും വെള്ളമെടുക്കരുതെന്ന് കോടതി വിധിയുണ്ടന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കമ്യുണിസ്റ്റ് വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്. പ്ളാച്ചിമടയില്‍ ജലചൂഷണത്തിനെതിരെ സമരം നടത്തിയ വി..എസ് അച്ചുതാനന്ദനെ ഈ സമയം ഓർത്തു പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി ഇത്തരം കമ്ബി നികളുടെ കൂടെയായിരുന്നു. അദ്ദേഹം
സമരങ്ങളിലുണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *