ആലുവ ഈസ്റ്റ് വില്ലേജില്‍ പാട്ടവകാശം മാത്രമുള്ള 11.46 ഏക്കർ ഭൂമി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയത് സംബന്ധിച്ച വിജിലൻസ് അന്വേഷണം തന്നെ അപമാനിക്കാനാണെന്ന് ആരോപിച്ച് പി.വി അൻവർ.
പാട്ടവകാശമുള്ള ഭൂമി നികുതിയടച്ച് അൻവർ സ്വന്തമാക്കിയെന്ന പരാതിയില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്‌ടർക്ക് നിർദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് വാർത്തസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി നിർദേശപ്രകാരം രജിസ്ട്രേഷൻ ഫീസടച്ച് ആധാരം രജിസ്‌റ്റർ ചെയ്‌ത ഭൂമിയാണ് പിന്നീട് പോക്കുവരവ് നടത്തിയത്. ആലുവ എടത്തലയില്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പ് പാട്ടത്തിനെടുത്ത ഭൂമിയിലെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഡല്‍ഹിയിലെ ട്രൈബ്യൂണല്‍ ലേലത്തില്‍ വെച്ചപ്പോള്‍ 5.54 കോടി രൂപ പണമടച്ചാണ് വസ്തു ലഭ്യമാക്കിയത്.