‘കാനത്തില്‍ ജമീല എംഎല്‍എയെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിപ്പിച്ചു ; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ പോസ്റ്റര്‍.

കീഴുര്‍ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

കീഴുര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ കാനത്തില്‍ ജമീല എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കൊടിയേറ്റ ദിവസമായ
ഡിസംബര്‍ പത്തിന് ഉച്ചയ്ക്കായിരുന്നു എംഎല്‍എ ക്ഷേത്രത്തിലേക്കെത്തിയത്. ട്രസ്റ്റി അംഗങ്ങള്‍ ക്ഷണിച്ചത് പ്രകാരം ഉച്ചയ്ക്ക് സദ്യ കഴിക്കാനായി എത്തിയ എംഎല്‍എ ക്ഷേത്രമുറ്റത്തുകൂടെയാണ് ഊട്ടുപുരയിലേക്ക് പോയത്. ഇതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്.

സംഭവത്തില്‍ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്. ‘കഠിന വ്രത ശുദ്ധിക്കും താന്ത്രികക്രിയകള്‍ക്കും അതിപ്രാധാന്യമുള്ള കീഴുര്‍ വാതില്‍കാപ്പവറുടെ തിരുമുറ്റത്ത് ട്രേറ്റിന് ബോര്‍ഡ് നടത്തിയ ആചാരലംഘനത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിക്കുക. എംഎല്‍എയെ എഴുന്നള്ളിച്ച ട്രസ്റ്റി ബോര്‍ഡിന്റെ ധാര്‍ഷ്ട്യത്തിന്റെ പിന്നിലുള്ള താല്പര്യം എന്ത്’ എന്നെഴുതിയ പോസ്റ്ററുകളാണ് ഹിന്ദു ഐക്യവേദി പതിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *