മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പദ്ധതിയുടെ ബി.ഒ.ടി കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ട്. സ്വകാര്യ കമ്ബനിക്ക് കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ കര്‍ശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണമെന്നും അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സര്‍ക്കാര്‍ കാണിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി. പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്നത്.
ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. യൂണിറ്റിന് വെറും അന്‍പത് പൈസ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാര്‍ത്ഥ ലാഭം നോക്കി സ്വകാര്യ കമ്ബനിക്ക് തീറെഴുതാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം ഞാന്‍ പുറത്തുവിട്ടിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി.