പി കെ ശശിക്ക് വിദേശ യാത്രയ്ക്ക് അനുമതി

പാലക്കാട് വോട്ട് പിടിക്കാന്‍ പി കെ ശശിയില്ല. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്ക് വിദേശത്തേക്കായി സര്‍ക്കാര്‍ അനുമതി നല്‍കി.

അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനാണ് പികെ ശശിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. നവംബര്‍ മൂന്ന് മുതല്‍ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ.

ഗുരുതര ആരോപണങ്ങളുടെ പേരില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. പി കെ ശശി ജില്ലയില്‍ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *