മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം ; എടുത്തുചാടി നടപടി വേണ്ടെന്ന നിലപാടില്‍ പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തില്‍ കരുതലോടെ നീങ്ങാന്‍ കൊച്ചി പൊലീസ്. എടുത്ത് ചാടിയുള്ള നടപടികള്‍ വേണ്ടെന്നാണ് തീരുമാനം.

കോടതിയില്‍ നിന്ന് ഇതുവരെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ കോടതി നിര്‍ദേശം ആശ്വാസകരമാണെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *