നടി ശ്വേത മേനോനെതിരേ അപകീർത്തിപരമായ പരാമർശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ക്രൈം നന്ദകുമാർ അറസ്റ്റില്‍.
എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റുചെയ്തിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെയാണ് നന്ദകുമാർ ശ്വേത മേനോനെതിരേ മോശം പരാമർശം നടത്തിയത്. ഐടി ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
ശ്വേതയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.