ഷിരൂരില്‍ തിരച്ചില്‍ തുടരും ; തിരച്ചിലിന് 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കും ; കാര്‍വാര്‍ എംഎല്‍എ

കര്‍ണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാന പോയിന്റുകളിലെല്ലാം തിരച്ചില്‍ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജനറല്‍ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ പോയിന്റുകള്‍ അദ്ദേഹം അടയാളപ്പെടുത്തും. കഴിഞ്ഞ ദിവസം നേവിയും ഇന്ദ്രപാലനും അറിയിച്ച പോയിന്റുകളിലല്ല തിരച്ചില്‍ നടത്തുന്നതെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ദ്രപാലനെ അന്വേഷണ സംഘത്തോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്. അര്‍ജുന്റെ സഹോദരി പറഞ്ഞ ഭാ?ഗങ്ങളിലും തിരച്ചില്‍ നടത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിന് ചെലവ് എത്ര വന്നാലും അതേക്കുറിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തിരച്ചിലിന് ആവശ്യമായ തുക നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാ അധികാരികള്‍ മുതല്‍ എല്ലാവരും ദൗത്യത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. തിരച്ചിലിന് 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കും. എല്ലാ പോയിന്റുകളിലും ഒന്നൊന്നായി തിരച്ചില്‍ നടത്തും’, എംഎല്‍എ സതീഷ് കൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *