ജനപ്രിയ മെസേജിങ് ആപ് ആണ് ടെലിഗ്രാം. സിഇഒ പവേല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന.
തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയവും ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ടെലി?ഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററുമായി, ടെലിഗ്രാം അധികൃതര്‍ ശരിയായി സഹകരിക്കുന്നില്ലെന്നതും നിരോധനത്തിന് ഒരു കാരണമായി പറയുന്നു. നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും ടെലിഗ്രാമിന്റെ നിരോധനം സംബന്ധിച്ച തീരുമാനം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ടെലിഗ്രാം അധികൃതര്‍ വീഴ്ച വരുത്തുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ നിരോധനം ഉറപ്പാണ്. ഇതിന്റെ പേരില്‍ ടെലിഗ്രാം അധികൃതര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായും വരും.
ടെലി?ഗ്രാം നിരോധിച്ചാല്‍ അത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും.