വി ഡി സതീശന്‍ കെപിസിസിയുടെ പ്രവര്‍ത്തനത്തില്‍ കൈകടത്തുന്നു, ‘സൂപ്പര്‍ പ്രസിഡന്റ്’ ആകാന്‍ ശ്രമം ; വിമര്‍ശനം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ കടുത്ത വിമര്‍ശനം. വി ഡി സതീശന്‍ കെപിസിസിയുടെ പ്രവര്‍ത്തനത്തില്‍ കൈകടത്തുന്നുവെന്നും ‘സൂപ്പര്‍ പ്രസിഡന്റ്’ ആകാന്‍ ശ്രമിക്കുന്നുവെന്നുമാണ് വിമര്‍ശനം.

കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും പരാതിയുയര്‍ന്നു.

വി ഡി സതീശന്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നതായി ഭാരവാഹികള്‍ ആരോപിച്ചു.

‘പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവര്‍ത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങള്‍ വാര്‍ത്തയാകുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തന്‍ ശിബിറിന്റെ ശോഭ കെടുത്തിയത് വി ഡി സതീശനാണ്’, തുടങ്ങിയ ആരോപണങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *