നിപ; ആശങ്ക ഒഴിയുന്നു, സമ്ബര്‍ക്ക പട്ടികയിലുള്ള 12 പേരുടെ ഫലം നെഗറ്റീവ്

ജില്ലയില്‍ നിപ ആശങ്ക ഒഴിയുന്നു. സമ്ബർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി.

എങ്കിലും ക്വാറൻ്റൈനില്‍ ഉള്ളവർ 21 ദിവസം തുടരണം. സമ്ബർക്ക പട്ടികയിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസ് സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. പരമാവധി ആളുകളുടെ സമ്ബർക്കപ്പട്ടിക ആണ് തയാറാക്കുന്നത്.

7200 വീടുകള്‍ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സർവേയുടെ ഭാഗമായി സന്ദർശനം നടത്തുന്നുണ്ട്.7239 വീടുകളില്‍ സർവ്വേ പൂർത്തിയായി. സർവ്വേയില്‍ 439 പേർക്ക് പനിയുള്ളതായി കണ്ടെത്തി. അതില്‍ നാല് പേർ കുട്ടിയുമായി സമ്ബർക്കം ഉള്ളവരാണ്. മൊബൈല്‍ ലാബ് രണ്ട് ദിവസം കോഴിക്കോട് ആണ് പ്രവർത്തിക്കുന്നത്. പിന്നീട് മഞ്ചേരിയ്ക്ക് വരും. വിദഗ്ദ സംഘം ഇന്ന് മലപ്പുറത്ത് എത്തി വവ്വാല്‍ സാംപിളുകള്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *