വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു.
ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്.
കെ കെ ശൈലജയ്ക്കെതിരായ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വടകരയില്‍ എല്‍ജിഎഫ് നല്കിയ സൈബര്‍ ആക്രമണ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയി.