കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. 15 കേസുകളിലാണ് കുറ്റപത്രം നല്‍കിയത്.
കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എം സി കമറുദ്ദീന് ഉള്‍പ്പടെ 29 പ്രതികളാണുള്ളത്. ബഡ്സ് ആക്ട്, നിക്ഷേപക താല്പര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. നിക്ഷേപ തട്ടിപ്പില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 168 കേസുകളാണ്. കേസില്‍ മുഖ്യപ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.