ലോക്‌സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായതോടെ മതിയായ രേഖകളില്ലാതെ അമ്ബതിനായിരം രൂപക്ക് മുകളില്‍ കൈവശംവെച്ച് യാത്ര ചെയ്താല്‍ ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, നിയമാനുസൃതമല്ലാതെ മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. പണം പിടിച്ചെടുത്തത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് അതത് കലക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റി മുമ്ബാകെ അപ്പീല്‍ ഫയല്‍ ചെയ്യാം.