സൊമാലി കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ 19 പാക് നാവികരെ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു

സൊമാലി കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ 19 പാകിസ്താന്‍ നാവികരെ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു.

സൊമാലിയന്‍ തീരത്ത് നിന്ന് തിങ്കളാഴ്ചയാണ് പാക് മത്സ്യബന്ധനബോട്ട് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഇന്ത്യന്‍ യുദ്ധകപ്പലായ ഐഎന്‍എസ് സുമിത്രയാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. 36 മണിക്കൂറിനുള്ളില്‍ ഐഎന്‍എസ് സുമിത്ര നടത്തുന്ന രണ്ടാമത്തെ രക്ഷാദൗത്യമാണിതെന്ന് ഇന്ത്യന്‍ നേവി അറിയിച്ചു.

ഇറാനിയന്‍ പതാക സ്ഥാപിച്ചിരുന്ന മത്സ്യബന്ധന ബോട്ടായ എഫ്‌വി അല്‍ നയീമിയാണ് 11 കൊള്ളക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. ബോട്ടിലുണ്ടായിരുന്ന 19 പാകിസ്താന്‍ ജീവനക്കാരെയും ഇവര്‍ ബന്ധികളാക്കി.

36 മണിക്കൂറിനുള്ളില്‍ ഐഎന്‍എസ് സുമിത്ര നടത്തുന്ന രണ്ടാമത്തെ രക്ഷാദൗത്യമാണിത്. നേരത്തെ സതേണ്‍ അറബി കടലില്‍ (കൊച്ചിയില്‍ നിന്ന് ഏകദേശം 850 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ്) തട്ടിക്കൊണ്ടുപോകപ്പെട്ട ഇറാനിയന്‍ മത്സ്യബന്ധന ബോട്ടായ എഫ്‌വി ഇമാനില്‍ നിന്നും 17 ഇറാനിയന്‍ നാവികരെയും മോചിപ്പിച്ചിരുന്നു. ബോട്ടുകളും പിടിച്ചെടുത്തു. ഈ ബോട്ടുകള്‍ കടല്‍ക്കൊള്ളക്കാര്‍ ഭാവിയില്‍ ഉപയോഗിക്കാനുള്ള നീക്കവും നേവി തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *