രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച്‌ എം.എ. ബേബി; മോദിക്കെതിരെ രൂക്ഷവിമര്‍ശനം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.


ബേബി. ബി.ജെ.പി നടത്തുന്ന പ്രചരണങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച എം.എ. ബേബി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദർശിച്ചതിനേക്കാള്‍ കൂടുതല്‍ മോദി വിദേശരാജ്യങ്ങളാണ് സന്ദർശിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മണിപ്പൂരില്‍ വംശീയ കലാപവും അക്രമങ്ങളും പുകയുമ്പോഴും വിദേശയാത്രകള്‍ നടത്താനാണ് പ്രധാനമന്ത്രി മുൻഗണന നല്‍കിയതെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. “ഓരോ രാഷ്ട്രീയ പാർട്ടികളും എങ്ങനെ സമരം മുന്നോട്ടുകൊണ്ടുപോകണം എന്നത് അവരുടെ ആഭ്യന്തര തീരുമാനവും താല്‍പ്പര്യവുമാണ്. ഇന്ത്യാസഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. ഈ യോജിച്ച പോരാട്ടത്തില്‍ ഭിന്നതയോ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *