പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം ജനവിധിക്കെതിരായ നിലപാട് : സണ്ണി ജോസഫ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം അണികളുടെയും ജനങ്ങളുടെയും കൃത്യമായ വിധിക്കെതിരായ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് പറഞ്ഞു.


തെറ്റ് സംഭവിച്ചത് സിപിഎം നേതൃത്വത്തിനാണെന്ന് പൊളിറ്റ് ബ്യൂറോ തന്നെ പരസ്യമായി സമ്മതിക്കുകയും ഇതുസംബന്ധിച്ച രേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുത അംഗീകരിച്ച്‌ സ്വയം തിരുത്തുന്നതിന് പകരം അണികളെയും വോട്ടർമാരെയും കുറ്റപ്പെടുത്തുന്ന പിണറായി വിജയന്റെ നിലപാട്, തെറ്റുകള്‍ ആവർത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സി.പി.എം ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ പിണറായി വിജയൻ സ്വീകരിക്കുന്ന സമീപനം പൊളിറ്റ് ബ്യൂറോ പരിശോധിക്കണം. പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം അണികളുടെയും വോട്ടർമാരുടെയും മേല്‍ ചുമത്താനുള്ള പിണറായി വിജയൻ്റെ ശ്രമം മാർക്സിസ്റ്റ് അണികള്‍ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *