കുതിരാന്‍ തുരങ്ക പാതയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തര സന്ദര്‍ശനം

കുതിരാന്‍ തുരങ്ക പാതയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തര സന്ദര്‍ശനം. തുരങ്കപാതയുടെ തൃശൂര്‍ – പാലക്കാട് കവാടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഒ ജെ ജനീഷ്, അഡ്വ.


കെ രാജന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

തുരങ്കത്തിന് മുകള്‍ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ജലസേചന-വനം വകുപ്പുകള്‍, കേരള വനഗവേഷണ കേന്ദ്രം, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഐഐടി പാലക്കാട് എന്നിവയില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കി. എങ്കിലും, കൂടുതല്‍ വിശദമായ പഠനവും സാങ്കേതിക പരിശോധനയും നടത്തുന്നത് ഉചിതമാണെന്ന് സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *