പയ്യന്നൂരിലെ ഒന്നര വയസുകാരന് ദേവാന്‍ഷ് ശൗര്യയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തേഷ്യ നല്കിയ ഡോക്ടര്‍ക്ക് പുറമെ, പീഡിയാട്രീഷ്യന്‍, പ്ലാസ്റ്റിക് സര്ജന് എന്നിവര്‍ക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടര്‍മാരെ ചോദ്യം ചെയ്യും. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മാനേജ്മെന്റും അന്വേഷണ പരിധിയില്‍ വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
