ഒ.എൻ.ഡി.സി ശൃംഖല : ആഗോള വിപണിയിലേക്ക് വഴിതുറക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

ഓപ്പണ്‍ നെറ്റ് വർക്ക് ഫോർ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എൻ.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പി.കെ.

കുഞ്ഞാലിക്കുട്ടി. ഇത് സംരംഭകർക്ക് കൂടുതല്‍ ലാഭവും പുതിയ വിപണി സാധ്യതകളും തുറന്നുനല്‍കും. കേരളത്തിന്റെ റീട്ടെയില്‍, ടൂറിസം, ഗതാഗത മേഖലകളില്‍ ഒ.എൻ.ഡി.സി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒ.എൻ.ഡി.സി അന്തർ വകുപ്പ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയിലെ ബിസിനസ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് സെപ്തംബറില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ‘യങ് എന്റർപ്രണേഴ്സ് കോണ്‍ക്ലേവ്’ പരിപാടിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.

വാണിജ്യ വകുപ്പ് ഡയറക്ടർ അരുണ്‍ കെ. വിജയൻ, കെ. അജിത്കുമാർ, സന്തോഷ് കോശി തോമസ്, എസ്. സൂരജ്, എ. നിസാറുദ്ദീൻ, സുരേഷ് മാത്യു, സന്തോഷ് കുമാർ, ജി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ഒ.എൻ.ഡി.സി പ്രതിനിധികളായ തമന്ന ശർമ, പ്രവീണ്‍ ചൗധരി, കാർത്തിക് പ്രഭു, ശ്രീനിവാസ് ബണ്ഡാരി എന്നിവരുടെ നേതൃത്വത്തില്‍ സാങ്കേതിക സെഷനുകളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *