സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യങ്ങള്‍ക്ക് പുതിയ നികുതി നിരക്കുകള്‍

മദ്യത്തിന്റെ നികുതി ഘടനയില്‍ മാറ്റം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം.

0.5% മുതല്‍ 10% വരെ വീര്യമുള്ള മദ്യത്തിന് നികുതി 120 % ആയി ഉയർത്തി. 10% മുതല്‍ 20 % വരെ വീര്യമുള്ള മദ്യത്തിന് 175 % ആയും നികുതി വർദ്ധിപ്പിച്ചു.2022-23ലെ അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അനുസൃതമായാണ് ഈ നടപടി.പുതിയ നികുതി ഘടനയനുസരിച്ച്‌ 0.5 ശതമാനം മുതല്‍ 10 ശതമാനംവരെ വീര്യമുള്ള മദ്യ ഉത്പന്നങ്ങള്‍ക്ക് 120 ശതമാനമായിരിക്കും വില്പന നികുതി

0.5 ശതമാനംമുതല്‍ 20 ശതമാനംവരെ ആല്‍ക്കഹോള്‍ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആല്‍ക്കഹോളിക് ബിവറേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉത്പന്നങ്ങളുടെ നികുതിഘടനയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് കേരള പൊതുവില്പന നികുതി നിയമപ്രകാരം പുതിയ നിരക്കുകള്‍ നിശ്ചയിക്കുന്നത്. 10 ശതമാനം മുതല്‍ 20 ശതമാനംവരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 175 ശതമാനം വില്പന നികുതി നിരക്കും നിശ്ചയിക്കും

Leave a Reply

Your email address will not be published. Required fields are marked *