ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ. പത്മകുമാറിനെ സിപിഐഎം പാർട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെൻഡ് ചെയ്തു.
സംസ്ഥാന സമിതിയുടെ പൂർണ്ണ അനുമതിയോടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
പത്മകുമാറിനെ പാർട്ടിയില്‍ നിന്ന് നേരിട്ട് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ ശക്തമായി ശുപാർശ ചെയ്തിരുന്നെങ്കിലും ഒടുവില്‍ നടപടി സസ്‌പെൻഷനില്‍ ഒതുക്കുകയായിരുന്നു. നിലവില്‍ സസ്‌പെൻഷൻ നടപടി മാത്രമാണെന്നും പുറത്താക്കുന്നതുള്‍പ്പെടെയുള്ള തുടർന്നുള്ള തീരുമാനങ്ങള്‍ പിന്നീട് കൈക്കൊള്ളുമെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കുന്നത്.
