സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും : ഗതാഗത മന്ത്രി സി.പി. ജോണ്‍

സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.

ജോണ്‍ വ്യക്തമാക്കി. 2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകള്‍ക്കും ഈ സേവനം ലഭ്യമാകും. പ്രത്യേകിച്ച്‌ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന അധിക ബാധ്യത പരിഹരിക്കാൻ സർക്കാർ പ്രത്യേക ധനസഹായം നല്‍കും. നഷ്ടത്തില്‍ നിന്ന് കരകയറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതൊക്കെ തരം സർവീസുകളിലാണ് സൗജന്യം അനുവദിക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ ചർച്ചകള്‍ നടന്നു വരികയാണ്. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *