ശബരിമല റഫറൻസ്: സുപ്രിംകോടതിയില്‍ ഇന്ന് വാദം പുനരാരംഭിക്കും

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ പരിഗണിക്കുന്ന സുപ്രിംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

യുവതീപ്രവേശനം അനുവദിക്കാനാവില്ലെന്ന കർശന നിലപാടുള്ള സംഘടനകളുടെയും കക്ഷികളുടെയും വാദങ്ങളാണ് പ്രധാനമായും നടക്കുക.

എൻഎസ്‌എസ് മതവിഭാഗം എന്നതില്‍ പ്രാധാന്യം നല്‍കുമ്പോള്‍ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വാദം.ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകനായ അഭിഷേക് മനുസിംഗ്വിയാണ് കോടതിയില്‍ ഹാജരാകുന്നത്. പ്രതിഷ്ഠയുടെ അവകാശങ്ങളും ആചാരപരമായ പ്രത്യേകതകളും അദ്ദേഹം കോടതിയില്‍ അക്കമിട്ടു നിരത്തും.

ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാണ്. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ച സർക്കാർ, നിലവിലെ സാഹചര്യത്തില്‍ എന്ത് നിലപാടായിരിക്കും കോടതിയില്‍ സ്വീകരിക്കുക എന്നത് ഏവരും ഉറ്റുനോക്കുന്നു. ഇന്ന് തന്നെ സർക്കാർ വാദം ഉന്നയിക്കുമോ അതോ വരും ദിവസങ്ങളിലേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല

ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാണ്. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ച സർക്കാർ, നിലവിലെ സാഹചര്യത്തില്‍ എന്ത് നിലപാടായിരിക്കും കോടതിയില്‍ സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് തന്നെ സർക്കാർ വാദം ഉന്നയിക്കുമോ അതോ വരും ദിവസങ്ങളിലേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *