മുഖ്യമന്ത്രി പദം സംബന്ധിച്ച തന്റെ അഭിപ്രായം ഫലം വന്ന ശേഷം അറിയിക്കും ; കെ മുരളീധരന്‍

മുഖ്യമന്ത്രി പദം സംബന്ധിച്ച തന്റെ അഭിപ്രായം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്ബോള്‍ എംഎല്‍എമാരോട് മാത്രമല്ല, എംപിമാരോടും ചോദിക്കും. എന്ത് അഭിപ്രായം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ മുന്നില്‍ മെയ് നാല് കഴിഞ്ഞ് പറയാം. ധാരാളം സമയമുണ്ടല്ലോ. 24 മണിക്കൂറുകൊണ്ട് തീരുമാനം എടുക്കേണ്ട വിഷയം ഒന്നും അല്ലല്ലോ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കെ സുധാകരന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും കെ മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റിനെ ആര്‍ക്കും കാണാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ഖര്‍ഗെയും കണ്ടയാളും മാത്രം അറിഞ്ഞാല്‍ മതി. ബാക്കിയുള്ളവര്‍ നാലാം തീയതി മാത്രം അറിഞ്ഞാല്‍ മതി. ആര് പറയണം പറയേണ്ട എന്ന് തീരുമാനിക്കാന്‍ ഞാന്‍ ആളല്ല. അതൊക്കെ നിയന്ത്രിക്കേണ്ടവര്‍ നിയന്ത്രിക്കേണ്ട കാര്യമാണ്. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തനിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം ഉണ്ട്. നാലാം തീയതിക്ക് ശേഷം പറയാം എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *