മുഖ്യമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസില്‍ പരസ്പരം വിഴുപ്പലക്കല്‍ നടക്കുമ്പോള്‍ ,നേതാക്കള്‍ ഒരോരുത്തര്‍ക്കും പിന്നില്‍ അണിനിരക്കുകയാണ്.
മൂന്നാഴ്ച മുമ്പുവരെ ചെന്നിത്തലയ്ക്ക് പിന്തുണ നല്കിയ കെ സുധാകരന് കെ സിവേണുഗോപാലുമായി അടുത്തിരിക്കെ സുധാകരനോട് വിയിജിപ്പ് പ്രകടിപ്പിച്ച് കെ പിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തു എത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കൃത്യമായ നടപടി ക്രമമുണ്ട്. സോഷ്യല്‍ മീഡിയ ഫേക്ക് അക്കൗണ്ടിലാണ് ചില പേരുകള്‍ ഉയരുന്നതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെ സുധാകരന് അഭിപ്രായം ഉണ്ടെങ്കില്‍ പറയേണ്ട വേദിയില്‍ പറയാം. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരും അഭിപ്രായം പറയേണ്ടതില്ല. കോണ്‍ഗ്രസില്‍ ഉള്‍പ്പാർട്ടി ജനാധിപത്യം ഉണ്ട്. മുതിർന്ന നേതാക്കള്‍ പറയേണ്ട സമയം പറയേണ്ട സ്ഥലത്തു പറയണമെന്ന് സണ്ണി ജോസഫ് സുധാകരന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്
