നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ബിജെപി വിലയിരുത്തല്‍.
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും തൃശൂര്‍, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വിജയസാധ്യതയും ഉള്ളതായാണ് ബിജെപി പറയുന്നത്.
ലഭ്യമായ പോളിങ് ശതമാനം കൂടി കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായെന്നും വോട്ടുവിഹിതം കാര്യമായി ഉയരുമെന്നും പാര്‍ട്ടി വിലയിരുത്തി.നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാന്‍ പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക് പോകും. ബൂത്തുതല കണക്കുകള്‍ നേരിട്ട് വിലയിരുത്താനും കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന പൂര്‍ത്തിയാക്കും.
