പിണറായി ആർ സി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷ മാധ്യമങ്ങളുമായിപങ്കുവെച്ചു.
നാടിൻ്റെ പുരോഗതിക്ക് എല്‍ഡിഎഫ് തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിൻ്റെ വികസനം ഉറപ്പു വരുത്താനാകൂ. പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എല്‍ ഡി എഫ് തുടരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ മേഖലയിലും വികസനം കൈവരിച്ചു. വികസനം തുടരണം. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃകയാകാവുന്ന സംസ്ഥാനമായി കേരളം മാറി. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൻ്റെ ഭാവി നിർണയിക്കുന്നഅതിപ്രധാനമായ തിരഞ്ഞെടുപ്പാണിത്.
എല്‍ ഡി എഫ് ന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂ.മറ്റേതെങ്കിലും കൂട്ടർക്ക് അതിന് കഴിയില്ല
ഏറെപ്രതിസന്ധിക്കിടയിലും നാം മുന്നോട്ട് പോയി .വളരെ കൃത്യതയോടെ നാടിനെ മുന്നോട്ടു നയിക്കാൻ എല്‍ഡിഎഫിന് കഴിഞ്ഞു.എല്‍ഡിഎഫിനെ പൊളിക്കാൻ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചത് കൊണ്ട് ഫലം ലഭിക്കില്ല ഞങ്ങള്‍ ജനങ്ങളെയും
ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നുകഴിഞ്ഞ പത്തുവർഷം ജനങ്ങളോടൊപ്പമാണ് യാത്ര ചെയ്തത്.ആ യാത്രയാണ് ഈ തെരഞ്ഞെടുപ്പിലും തുടരേണ്ടത്.
2016 നേക്കാള്‍ കൂടുതല്‍ 2021 ല്‍ലഭിച്ചു.ഞങ്ങളുടെ പ്രവർത്തനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണത്.2021 ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ജനങ്ങള്‍ എല്‍ഡിഎഫിന് നല്‍കും എല്‍ഡിഎഫ് പറഞ്ഞ നവകേരളം ഒരു സ്വപ്നമല്ല. സാധ്യമാക്കാവുന്ന ഒരു പദ്ധതിയാണ്. അതിലേക്ക് നമുക്ക് നീങ്ങാം 2031 ലേക്കുള്ള കേരളം എങ്ങനെയാണ് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്പാലക്കാട് പണം നല്കിയ സംഭവം.പൈസയുടെ കാര്യം വേറെ വർഗീയത വേറെ എന്നിങ്ങനെ കാണണം.ഈ രണ്ടു കാര്യങ്ങള്‍ കൊണ്ടും കേരളത്തില്‍ ആളുകളെ സ്വാധീനിക്കാൻ കഴിയില്ല.തെരഞ്ഞെടുപ്പില്‍ രണ്ടു ജില്ലകള്‍ ഒഴികെ എല്ലായിടത്തും പ്രചരണത്തിന് പോയി
അവിടെയുള്ള ജനങ്ങളെ നേരിട്ടു കണ്ടു.ആരെയാണോ പണം കൊണ്ടു അവർ ലക്ഷ്യമിടുന്നത് ആ മുഖത്തെ കണ്ണിലെ തിളക്കം നേരിട്ട് അനുഭവിച്ചതാണ്.വർഗീയ പ്രചരണം കൊണ്ട് ഇല്ലാതാക്കാൻ കഴിയുനതല്ല,
യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വനവാസത്തിന് പോകുമെന്നാണ് പറയുന്നത്
വോട്ടിംഗ് കഴിഞ്ഞിട്ട് ഇതിനെ കുറിച്ച് പറയാം.തെലുങ്കാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല അഴിമതി നടത്തിയതിന് ജയിലിലായ ഒരു മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. നീ പോ ഡാഷ് മോനേയെന്ന വിട്ട ഭാഗം അവരവർ തന്നെ പൂരിപ്പിക്കട്ടെ രേവന്തയെ കുറിച്ചുള്ളകൂടുതല്‍ കാര്യം പിന്നീട് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
