ഡാഷ് മോനേ രേവന്താ നിനക്കുള്ള മറുപടി പിന്നെ വരുന്നുണ്ട്, തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തെലങ്കാന മുഖ്യമന്ത്രിരേവന്ത് റെഡിയുടെ മോഹൻലാലിൻ്റെ നരസിംഹം മോഡല്‍ നീ പോവിജയായെന്ന പരിഹാസത്തിന് സുരേഷ് ഗോപിസ്റ്റെല്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താൻ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും ഡാഷ് മോനെ രേവന്ത നിനക്കുള്ളമറുപടി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കണ്ണൂർ പ്രസ് ക്ളബ്ബ് നടത്തിയ ജനവിധി 2626 മീറ്റ് ദ ലീഡർ പരിപാടിയില്‍ പങ്കെടുത്തു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശം മാധ്യമപ്രവർത്തകർ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. സഭ്യേതരമല്ലാതെ ഡാഷ് മോനെ രേവന്ത നിനക്കുള്ള മറുപടി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മില്‍ വാക്പോര് മുറുകുന്ന സാഹചര്യത്തിലാണ് ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിച്ചത് തനിക്കെതിരെ നടത്തിയ വിമർശനങ്ങള്‍ക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു ഏപ്രില്‍ മൂന്നിന് എക്സ് സന്ദേശത്തിലൂടെ പിണറായി നടത്തിയ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കിയായിരുന്നു കത്ത്. ആരോപണങ്ങള്‍ തികച്ചും കഴമ്പില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണെന്നും റെഡ്ഡി കുറ്റപ്പെടുത്തി. ‘നരസിംഹം’ സിനിമയിലെ ‘നീ പോ മോനേ ദിനേശാ’ എന്ന മോഹൻലാല്‍ ഡയലോഗ് അനുഗമിച്ച്‌ ‘നീ പോ മോനെ വിജയാ’ എന്ന പരാമർശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്. ഇതിനെതിരെയാണ് ഡാഷ് മോനേ രേവ ന്താ നിനക്കുള്ള മറുപടി പിന്നെവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു മുഖ്യമന്ത്രിയോട് അയല്‍ സംസ്ഥാനത്തെ മറ്റൊരു മുഖ്യമന്ത്രി കാണിക്കുന്ന മര്യാദ രേവന്ത കാണിച്ചില്ലെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *