‘കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വരമ്പത്തുകൂടി ഒരിക്കല്‍പോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുത്’ ; ആഞ്ഞടിച്ച്‌ ജി. സുധാകരൻ

കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വരമ്പത്തുകൂടി ഒരിക്കല്‍പോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുതെന്ന കടുത്ത വിമർശനവുമായി അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായ ജി.

സുധാകരൻ. സി.പി.എം കുട്ടനാട് താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ച തന്നോട് കുട്ടനാട് കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി വരമ്പത്തുകൂടി ഒരിക്കല്‍പോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുതത്. ചളിയില്‍ ചവിട്ടിതാഴ്ത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആലപ്പുഴ ഇരുതലമൂർച്ചയുള്ള ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തൊഴിലാളികളുടെ പാർട്ടിയല്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലുകളുടേതാണെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി വിജയനാണ് സി.പി.എമ്മിനെ ഭരിക്കുന്നത്. പാർട്ടി തിരുത്താൻ തയാറായില്ലെങ്കില്‍ അവസാനത്തെ തെരഞ്ഞെടുപ്പാണിത്. നന്നായിട്ട് വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന എം.എ. ബേബി നല്ലവനാണ്. പറഞ്ഞിട്ട് എന്തുകാര്യം?. കേരളത്തില്‍ എന്ത് പ്രത്യശാസ്ത്രം, എന്ത് ആദർശം, വൻകിടക്കാരുടെയും സമ്പന്നമാരുടെയും കൂടെയാണ് പാർട്ടി. ഇത് പറയുന്നത് നശിപ്പിക്കാൻ വേണ്ടിയല്ല, സ്വയംവിമർശനത്തിനാണ്. സെക്കുലർ പാർട്ടികളായ കമ്യൂണിസ്റ്റും കോണ്‍ഗ്രസും കേരളത്തില്‍ വേണം.

Leave a Reply

Your email address will not be published. Required fields are marked *