മലപ്പുറത്ത് സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്ക് പര്‍ദ ധരിച്ചെത്തിയ നാലുപേരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

ഡോക്ടറെ പരിശോധന മുറിയില്‍ വെച്ച്‌ മർദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിനി ജലീലിനെയാണ് 4 സ്ത്രീകള്‍ ചേർന്ന് മർദ്ദിച്ചതായി പരാതി ഉയർന്നത്.പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

അജിത, അശ്വതി എന്നിവർക്കും സംഭവത്തില്‍ പരിക്ക് പറ്റി

ഇന്നലെ വൈകിട്ട് സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ വെച്ചാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *