കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ട് കാര്‍ഡ് റീച്ചാര്‍ജ് പരിധി ഉയര്‍ത്തി 5,000 രൂപയാക്കി

കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ (ട്രാവല്‍ കാർഡ്) റീ-ചാർജ് പരിധി 5,000 രൂപയായി ഉയർത്തി. യാത്രക്കാർക്ക് ടിക്കറ്റിന് പണംനല്‍കുന്നതിന് പകരം കാർഡ് ഉപയോഗിക്കാം.

എ.ടി.എം. കാർഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാർട്ട് കാർഡിലും ഉപയോഗിക്കുന്നത്.മൂവായിരം രൂപയാണ് റീ-ചാർജ് പരിധി ഉണ്ടായിരുന്നത്

1,000 രൂപ മുതല്‍ 1,999 രൂപവരെയുള്ള റീച്ചാർജിന് 40 രൂപ അധികം ലഭിക്കും. 2,000 മുതല്‍ 100 രൂപയും 3,000 രൂപമുതല്‍ 150 രൂപയും 4,000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും. കാർഡിലെ തുകയ്ക്ക് ഒരുവർഷമാണ് കാലാവധി. ഒരു വർഷത്തിലധികം ഉപയോഗിക്കാതിരുന്നാല്‍ വീണ്ടും ഉപയോഗക്ഷമമാക്കണം.

100 രൂപയാണ് കാർഡിന്റെ വില. കുറഞ്ഞ റീച്ചാർജ് തുക 100 രൂപയാണ്. കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, കെ.എസ്.ആ.ർടി.സി. യൂണിറ്റുകള്‍ എന്നിവരില്‍നിന്ന് കാർഡ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *