തുറന്ന സംവാദത്തിന് സജ്ജമാണ് സര്‍ക്കാര്‍; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

വികസനത്തെക്കുറിച്ച്‌ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉറച്ച മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

പത്ത് വർഷത്തിനുള്ളില്‍ എല്‍ ഡി എഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകള്‍ വ്യക്തമായി കാണിച്ചു കൊണ്ടാണ് മുഖ്യമന്ത്രി എന്നാല്‍ ഇനി ഇതില്‍ സംവാദം ആയാലോ എന്ന് ഫേസ്ബുക്കിലൂടെ കുറിച്ചത്. എല്‍ഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡടക്കം പോസ്റ്റില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. നവകേരളത്തിന്റെ നട്ടെല്ലായ പത്ത് വർഷത്തില്‍ സർക്കാർ വികസനം മുന്നോട്ട് വച്ച്‌ നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച്‌ വ്യക്തമാക്കിയിട്ടുമുണ്ട്.

ജൂണ്‍ ഒന്ന് മുതല്‍ സർക്കാർ സ്കൂളുകള്‍ ഹൈടെക്ക് ആക്കിയ ശേഷം തുറന്നു, ചരിത്രത്തിലാധ്യമായി സ്കൂള്‍ തുറക്കും മുമ്പ് തന്നെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കി. സംസ്ഥാനത്ത് യുവാക്കള്‍ക്ക് മുതല്‍ക്കൂട്ടായി 8000-ത്തിലധികം സ്റ്റാർട്ട് അപ് തുടങ്ങിയതും ഈ എല്‍ഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ്. മാലിന്യ സംസ്കരണത്തിന് ലോകത്തില്‍ തന്നെ ഉത്തമ ഉദാഹരണമായി കേരളം മാറി. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് കൃത്യമായി നടപടി എടുക്കാനും ഒപ്പം ചേർത്ത് നിർത്താനും ഈ സർക്കാർ എന്നും കൂടെയുണ്ട്.

സംസ്ഥാനത്ത് യുവാക്കള്‍ക്ക് മുതല്‍ക്കൂട്ടായി 8000-ത്തിലധികം സ്റ്റാർട്ട് അപ് തുടങ്ങിയതും ഈ എല്‍ഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ്. മാലിന്യ സംസ്കരണത്തിന് ലോകത്തില്‍ തന്നെ ഉത്തമ ഉദാഹരണമായി കേരളം മാറി. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് കൃത്യമായി നടപടി എടുക്കാനും ഒപ്പം ചേർത്ത് നിർത്താനും ഈ സർക്കാർ എന്നും കൂടെയുണ്ട്.
ജീവാമൃതം പദ്ധതിക്കായിഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയില്‍ നിന്നും ചിലവഴിച്ചത് 8,500 കോടി രൂപയാണ്. പാലത്തിന്റെ അഭാവത്തില്‍ ഗതാഗത തടസ്സം നേരിടുകയും, യാത്രാക്ലേശം അനുഭവിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ പാലങ്ങള്‍ നിർമിച്ചു, ഇതിനോടകം 200-ലധികം പാലങ്ങളാണ് സർക്കാർ പൂർത്തിയാക്കിയത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നേരിട്ടൊരു സംവാദം ഉണ്ടാകുമോ എന്ന ആകാംഷയാണ് ഈ പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവാദത്തിന് ക്ഷണിച്ചാല്‍ പോര, സമയവും തിയതിയും തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് അവിടെ എത്തുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *