തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി.
തെരഞ്ഞെടുപ്പ് വൈകും, വിഷു കഴിഞ്ഞേ ഉണ്ടാവുള്ളു എന്നാണ് കരുതിയത്. പണ്ടത്തെ വച്ച് നോക്കിയാല്‍ ഇതൊക്കെ എന്ത് പൊട്ടിത്തറി ? , 2001 ല്‍ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെയാണ് പ്രചാരണത്തിന് ഇടയില്‍ മാറ്റിയത്.
എന്നിട്ടും യുഡിഎഫ് 99 സീറ്റാണ് അന്ന് നേടിയതെന്നും എ.കെ ആന്റണി പറഞ്ഞു. പുതുപ്പള്ളി സ്ഥാനാർഥി ചാണ്ടി ഉമ്മൻ കാണാൻ എത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.കെ ആന്റണി.
യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂറിൻ്റെ ആരോപണങ്ങള്‍ക്കെതിരെ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർ എന്തും പറയും.
നുസൂർ പറയുന്നത് ശരിയല്ല. നുസൂറിന് പാർട്ടി പല അവസരം കൊടുത്തു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാക്കി, മത്സരിക്കാൻ അവസരം കൊടുത്തു. അദ്ദേഹം പാർട്ടിക്കൊപ്പം നില്‍ക്കേണ്ട വ്യക്തിയാണ്. നുസൂർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
