ഇ .പി ജയരാജൻ നല്‍കിയ മാനനഷ്ട കേസില്‍ ശോഭാ സുരേന്ദ്രൻ കോടതിയില്‍ ഹാജരാകാൻ ഉത്തരവ്

ബി.ജെ.പി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന് എതിരായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗംഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി നടപടി.

കേസിലെ പ്രതിയായ ശോഭാ സുരേന്ദ്രൻ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ട് സമൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ല്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തില്‍ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു.

ഹൈക്കോർട്ട് ഫെബ്രുവരി 19 ൻ്റെ ഉത്തരവില്‍ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം നല്‍കിയിരുന്നു. ഹൈക്കോർട്ടിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശോഭാ സുരേന്ദ്രൻ ഉടൻ തന്നെ കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച്‌ സമ്മൻസ് അയക്കാൻ ഇടയായത്.

2024 ഏപ്രിലില്‍ ഇ .പി ജയരാജൻ ബിജെപിലേയ്ക്ക് വരാൻ ശോഭാ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ .പി ജയരാജൻ കോടതിയെ സമീപിച്ചത്. കേസ് ഉടനടി തെളിവെടുത്ത് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *