എ പത്മകുമാറിനെ സിപിഐഎം ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ സിപിഐഎം ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി.

പത്തനംതിട്ട ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന് ആറന്മുള മണ്ഡലം സെക്രട്ടറിയായി പകരം ചുമതല നല്‍കി.

ഇന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. യോഗത്തില്‍ പത്മകുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കാനുളള തീരുമാനം ഉണ്ടായേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കും.

ആറന്മുള മണ്ഡലത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് എ പത്മകുമാറായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ ചുമതല പത്മകുമാര്‍ വഹിക്കേണ്ട എന്ന തീരുമാനത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ഓമല്ലൂര്‍ ശങ്കരനായിരിക്കും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക

Leave a Reply

Your email address will not be published. Required fields are marked *