പൊങ്കാല കഴിഞ്ഞുള്ള ശുചീകരണം: ആര്‍ഡിഒ പരിശോധിക്കും, വീഴ്ചകള്‍ അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം സംബന്ധിച്ച്‌ വീഴ്ചകള്‍ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വി.

ശിവൻകുട്ടി.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചിരുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങള്‍ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വാർത്താക്കുറിപ്പില്‍ പറയുന്നു.

ശുചീകരണ പ്രവർത്തനങ്ങളില്‍ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് നല്‍കാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകള്‍ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *