പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഒരു താല്‍ക്കാലിക കൗണ്‍സില്‍ ചുമതലകള്‍ കൈകാര്യം ചെയ്യണമെന്നാണ് ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 111 അനുശാസിക്കുന്നത്.
ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈൻ മൊഹ്‌സെനി-എജെയ്, ഗാർഡിയൻ കൗണ്‍സിലിലെ ഒരു പുരോഹിതൻ എന്നിവർ ഉള്‍പ്പെടുന്നതാണ് ഈ താല്‍ക്കാലിക കൗണ്‍സില്‍.
പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത് വരെ ഈ താല്‍ക്കാലിക കൗണ്‍സില്‍ പ്രവർത്തിക്കും.
പ്രതിരോധ മന്ത്രി മൗസവി, സൈനിക മേധാവി നസീർസാദേ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ
യുഎസ്- ഇസ്രയേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിരോധ മന്ത്രി മൗസവിയും സൈനിക മേധാവി നസീർസാദേയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ പരോമന്നത നേതാവ് അയത്തൊള്ള അലി ഖമനേയി, അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, ഐആർജിസി (IRGC) കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പക്പൂർ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തെ ഇറാന്‍ സ്ഥിരീകരിച്ചിരുന്നു.
സായുധസേനയുടെ കൂടുതല്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരുടെ പേരുവിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഇറാന്‍ അറിയിച്ചു.
