കൊതുകിനെയും ഈച്ചയെയും കൊല്ലാൻ ആരും രാഷ്ട്രീയത്തില്‍ വരില്ല; മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് ഷമ മുഹമ്മദ്

വരുന്നനിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റു തേടി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. പാർട്ടി പറഞ്ഞാല്‍ മത്സരിക്കും.അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി തന്നെയാണ്.

എല്ലാവരും ഒരു ലക്ഷ്യം വെച്ചാണ് രാഷ്ട്രീയത്തില്‍ വരുന്നത്. ഈച്ചയെയും കൊതുകിനെയും കൊല്ലാൻ ആരും രാഷ്ട്രീയത്തില്‍ വരില്ലല്ലോയെന്നും ഷമ പറഞ്ഞു.

വർഷങ്ങളായി പാർട്ടിയിലുള്ളവരെ പരിഗണിക്കണമെന്നും ഷമയുടെ ആവശ്യം.വർഷങ്ങളായി പാർട്ടിയിലുള്ളവരെയും പരിഗണിക്കേണ്ടതുണ്ട്. വിജയസാധ്യതയാണ് പാർട്ടി പ്രാധാന്യം നല്‍കുന്നത്. ഏതു പാർട്ടിയില്‍ ആണെങ്കിലും സ്ത്രീകള്‍ക്ക് പരിഗണന നല്‍കണം. എന്നാല്‍ കേരളം അതില്‍ കുറച്ച്‌ പിന്നിലാണെന്നും മത്സരിച്ചാലും ഇല്ലെങ്കിലും കണ്ണൂരില്‍ താൻ സജീവമായി ഉണ്ടാകുമെന്നും ഷമ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇത്തവണത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയില്‍ വനിതകളും യുവാക്കളും ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ അടിസ്ഥാനത്തില്‍ ഷമ മുഹമ്മദിനും മത്സരിക്കാൻ സീറ്റു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് സ്വാധീനമുള്ള കണ്ണൂർ മണ്ഡലമാണ് ഷമലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ കണ്ണൂർ സിറ്റി സ്വദേശിനിയാണ് ഷമ.

Leave a Reply

Your email address will not be published. Required fields are marked *