ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശ് കയ്യൊഴിഞ്ഞുവെന്നും ഇത് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ട് നടക്കുന്നവർക്ക് പാഠമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ജമാഅത്തെ ഇസ്ലാമി വിജയിക്കുമെന്നാണ് ചിലർ കരുതിയത്. കേരളത്തില്‍ ചിലർ ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പല സംസ്ഥാനങ്ങളിലും അപരവല്‍ക്കരിക്കുന്നു.
യുപിയില്‍ വീടുകള്‍ ബുള്‍ഡോസർ വെച്ച് തകർക്കുന്നു.
ആയിരങ്ങളാണ് വഴിയാധാരമായത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍ പക്ഷികളാണ്. പൗരത്വനിയമം നടപ്പാക്കില്ല എന്നത് നമ്മുടെ സുചിന്തിത തീരുമാനമണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി കേരളത്തില്‍ തടങ്കല്‍പാളയങ്ങള്‍ ഉണ്ടാവില്ല. ഒരു ആനുകൂല്യ പട്ടികയില്‍ നിന്നും ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിൻ്റെ സ്വാദ് എല്ലാവർക്കും ലഭിക്കണം ഇത്തരത്തിലുള്ള വികസനമാണ് കേരളത്തിഷ നടപ്പാക്കുന്നത്. ഡോ കെടി ജലീലിൻ്റെ സോഷ്യലിസ്റ്റായ നബി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
