സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വൻ ഇടിവ്. പവന് 6,640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,120 രൂപയാണ്.

ഗ്രാമിന് 830 കുറഞ്ഞതോടെ വില 13,890 രൂപയായി.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,703.27 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരുവേളയില്‍ സ്വർണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം ഇടിഞ്ഞു. 4,729.20 ഡോളറിലാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *